Latest NewsKeralaNews

ഐഎസ്എൽ ആഘോഷമാക്കാനൊരുങ്ങി കൊച്ചി മെട്രോ, നാളെ അധിക സർവീസ് നടത്തും

മത്സരം കാണാൻ എത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് അധിക സർവീസുകളുടെ സമയം ക്രമീകരിച്ചിട്ടുള്ളത്

ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ ഇക്കുറി കൊച്ചി മെട്രോയും. ഇത്തവണ ഐഎസ്എൽ മത്സരങ്ങളോടനുബന്ധിച്ച് അധിക സർവീസുകൾ നടത്താനാണ് കൊച്ചി മെട്രോയുടെ തീരുമാനം. തിങ്കളാഴ്ച ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നാണ് അധിക സർവീസ് ഉണ്ടായിരിക്കുക. മത്സരം കാണാൻ എത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് അധിക സർവീസുകളുടെ സമയം ക്രമീകരിച്ചിട്ടുള്ളത്.

കൊച്ചി മെട്രോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും, എസ്.എൻ ജംഗ്ഷനിലേക്കും ഉള്ള അവസാന സർവീസ് രാത്രി 11:30 വരെയാണ് ഉണ്ടാവുക. രാത്രി 10 മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് തിരികയാത്ര ചെയ്യുന്നതിനായി ഉള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനും സാധിക്കും.

Also Read: ‘ക്ഷേമപെൻഷൻ മുടങ്ങിയത് 9000 കോടി കേന്ദ്രം നിഷേധിച്ചതിനാൽ’ -ധനമന്ത്രി ബാലഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button