ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം നാടകീയമായ സംഭവങ്ങളോടെയാണ് അവസാനിച്ചത്. മത്സരത്തിൽ സ്വന്തം പിഴവുകൾ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി വിജയം നേടി. മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് താരമായ പ്രബീർ ദാസ് കരഞ്ഞു കൊണ്ടാണ് സ്റ്റേഡിയം വിട്ടത്. മുംബൈ സിറ്റി താരം തന്റെ അമ്മക്കെതിരെ അധിക്ഷേപങ്ങൾ നടത്തിയത് കൊണ്ടാണ് പൊട്ടിക്കരഞ്ഞതെന്ന് പ്രബീർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, താരത്തിന് പിന്തുണയുമായി ബ്ളാസ്റ്റേഴ്സ് ആരാധകർ രംഗത്ത്.
തോൽവി ഞങ്ങൾക്ക് ഒരു പ്രശ്നമല്ലെന്നും പക്ഷേ ഈ കണ്ണീര് സഹിക്കാൻ പറ്റില്ല എന്നുമാണ് ബ്ളാസ്റ്റേഴ്‍സിന്റെ ആരാധകർ പറയുന്നത്. കഴിഞ്ഞ സീസൺ എത്ര സന്തോഷത്തോടെ പോയ ഒരു ഞങ്ങടെ താരമായിരുന്നു, പക്ഷേ ഈ സീസണിൽ ഇന്നലത്തെ കണ്ണീർ കണ്ടപ്പോൾ വല്ലാത്ത സങ്കടം ആയിപ്പോയി എന്നാണ് ഫാൻസ് പറയുന്നത്.
മത്സരത്തിന്റെ അവസാനഘട്ടങ്ങളിൽ എതിർടീമിന്റെ കളിക്കാർക്കെതിരെ റഫറിയോട് പരാതിപ്പെടുന്ന പ്രബീർ ദാസിനെ കണ്ടിരുന്നു. നിരവധിയാളുകൾ പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടും താരം പൊട്ടിത്തെറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. അതിനു പിന്നിലെ കാരണം ജീവിതത്തിന്റെ മോശം സാഹചര്യങ്ങളിൽ തനിക്കൊപ്പം നിന്ന അമ്മയെ അധിക്ഷേപിച്ചതാണെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്. അവസാനം കരഞ്ഞു കൊണ്ടാണ് പ്രബീർ ദാസ് കളിക്കളം വിട്ടത്.
Post Your Comments