KeralaLatest NewsNewsBusiness

ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന് കേരള സ്റ്റാർട്ടപ്പ് കമ്പനിയായ സാപ്പിഹയർ

ഒട്ടനവധി രാജ്യങ്ങളിൽ നിന്നായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 500- ലധികം സ്റ്റാർട്ടപ്പുകളാണ് സമ്മേളനത്തിന്റെ ഭാഗമാകുന്നത്

ലോകോത്തര നിലവാരത്തിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പ് കമ്പനിയായ സാപ്പിഹയർ. ഇത്തവണ ബാഴ്സലോണയിൽ നടക്കുന്ന ആഗോള വൈഎഫ്എൻ സമ്മേളനത്തിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ തിരഞ്ഞെടുത്ത ഏക കമ്പനി കൂടിയാണ് സാപ്പിഹയർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്റ്റാർട്ടപ്പുകളാണ് ആഗോള വൈഎഫ്എൻ സമ്മേളനത്തിന്റെ ഭാഗമാകുക.

മികച്ച സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, കമ്പനികൾ എന്നിവയ്ക്ക് ബിസിനസ് സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുള്ള വേദി ഒരുക്കുക, അവർക്ക് ആവശ്യമായ പിന്തുണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആഗോള വൈഎഫ്എൻ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. കണക്കുകൾ പ്രകാരം, ഒട്ടനവധി രാജ്യങ്ങളിൽ നിന്നായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 500- ലധികം സ്റ്റാർട്ടപ്പുകളാണ് സമ്മേളനത്തിന്റെ ഭാഗമാകുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത സ്റ്റാർട്ടപ്പുകളാണ് ഭൂരിഭാഗവും. ‘നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഞങ്ങളുടെ സ്റ്റാർട്ടപ്പ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ലഭിച്ച ഈ പ്ലാറ്റ്ഫോം കമ്പനിക്ക് പുതിയ വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരമാണ് നൽകുന്നത്’, കമ്പനിയുടെ സഹസ്ഥാപകനായ ദീപു സേവ്യർ, കെ. എസ് ജ്യോതിസ് എന്നിവർ പറഞ്ഞു.

Also Read: ഭാര്യ കുടിവെള്ളം എടുത്തതിന് സൈനികനെ അടിച്ചു കൊന്നത് ഡിഎംകെ കൗൺസിലറും പോലീസുകാരനും! തമിഴ്‌നാട്ടിൽ കനത്ത പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button