Latest NewsNewsFootballSports

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷ മങ്ങുന്നു: ഡിയോംഗ് ബാഴ്സ വിടില്ല

മാഞ്ചസ്റ്റര്‍: പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറാൻ താല്‍പര്യമില്ലെന്ന് ബാഴ്സ താരം ഫ്രെങ്കി ഡിയോംഗ്. ഇതോടെ താരത്തിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകൾ അവസാനിച്ചു. യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗാണ് ഫ്രങ്കി ഡിയോംഗിനെ ടീമിലെത്തിക്കാന്‍ ക്ലബ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. അയാക്‌സില്‍ എറിക്കിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഡിയോംഗ്.

തന്റെ ശൈലി പരിചിതമായ താരങ്ങളെ ടീമിലെത്തിച്ച് ആദ്യ സീസണില്‍ തന്നെ മികച്ച നേട്ടം സ്വന്തമാക്കുകയാണ് എറിക്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി യുണൈറ്റഡ് പ്രതിനിധികള്‍ ബാഴ്‌സലോണയുമായി ചര്‍ച്ച നടത്തുകയും ഡിയോംഗിനെ കൈമാറുന്നതില്‍ ധാരണയില്‍ എത്തുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന ഡിയോംഗിനെ ഒഴിവാക്കേണ്ടത് ബാഴ്‌സയ്ക്കും അത്യാവശ്യമാണ്.

Read Also:- ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഡിയോംഗിനെ കൈമാറുകയും ഇതോടെ ശമ്പള പരിധിക്കുള്ളിൽ നിൽക്കുകയാണ് ബാഴ്സയുടെ ലക്ഷ്യം. എന്നാൽമാത്രമേ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ, ഫ്രാങ്ക് കെസി, ആന്ദ്രേസ് ക്രിസ്റ്റ്യന്‍സന്‍ എന്നിവരെ ലാലീഗയില്‍ രജിസ്റ്റര്‍ ചെയ്യാൻ കഴിയൂ. എന്നാൽ, ബാഴ്‌സലോണ വിടാന്‍ ഉദ്ദേശ്യമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരനായ ഡിയോംഗ്. കൊവിഡ് കാലത്തെ ശമ്പള കുടിശ്ശിക ഉള്ളതിനാലാണ് ഡിയോംഗ് ബാഴ്‌സലോണ വിടാന്‍ മടിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button