ഗുരുവായൂര്‍: രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തതായി അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്. പൗരത്വ നിയമത്തിനെതിരായ നീക്കങ്ങള്‍ക്ക് ശക്തി പകരുന്ന നിലപാടെടുത്തതതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. അഡ്വ. മനോരഞ്ജനെ അന്വേഷണ കമ്മീഷനായി നിയമിച്ചു. യോഗത്തില്‍ സ്വാമി ഹരിനാരായണന് അധ്യക്ഷത വഹിച്ചു.
അതേസമയം പൗരത്വ നിയമ ഭേഗഗതി വഴി പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്നും വിഷയത്തില്‍ മുസ്ലീം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നുമുള്ള ആരോപണവുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. പാകിസ്ഥാനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Post Your Comments