കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്, കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാകും താരത്തെ ചോദ്യം ചെയ്യുക. നേരത്തെ, തിങ്കളാഴ്ച രാവിലെ ആലുവയിലെ പൊലീസ് ക്ലബ്ബില്‍ എത്താന്‍ ആവശ്യപ്പെട്ട് കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ചെന്നൈയില്‍ നിന്നും തിങ്കളാഴ്ച മാത്രമേ കൊച്ചിയില്‍ എത്തുകയുള്ളുവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നുമാണ് കാവ്യ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also : കറണ്ടില്ല: എറണാകുളം മഹാരാജാസ് കോളേജിൽ ഫ്‌ളാഷ് ലൈറ്റ് തെളിയിച്ച് പരീക്ഷ എഴുതി വിദ്യാർത്ഥികൾ
ഇതേ തുടര്‍ന്നാണ്, ചോദ്യം ചെയ്യല്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം, കാവ്യയുടെ ഈ നീക്കത്തിന് പിന്നാലെ ചോദ്യം ചെയ്യല്‍ മന:പ്പൂര്‍വ്വം നീട്ടിക്കൊണ്ട് പോകുന്നുവെന്ന ആരോപണങ്ങളുമായി ചിലര്‍ എത്തിയപ്പോള്‍, അത് അവരുടെ അവകാശമാണെന്ന വാദമാണ് രാഹുല്‍ ഈശ്വര്‍ ഉയര്‍ത്തിയത്.
‘കൃത്യമായ നിയമോപദേശം കാവ്യയ്ക്ക് കിട്ടിയിട്ടുണ്ടാവും. കാര്യമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് കാണും. അതിനുള്ള അവകാശം അവര്‍ക്ക് കാണും. ദിലീപിനെ അനുകൂലിച്ച് പറഞ്ഞാലും അല്ലെങ്കിലും ചോദ്യം ചെയ്യലിന് തയ്യാറെടുക്കാനായി കാവ്യക്ക് ധാരാളം സമയമുണ്ട്. 12-ാം തിയതി എങ്ങനെയാണ് കോടതിയുടെ സമീപനം എന്ന് നോക്കാം ‘ രാഹുല്‍ ഈശ്വര്‍ പറയുന്നു.
Post Your Comments