തിരുവനന്തപുരം: കേരളത്തില്‍ ഹൈന്ദവരുടെ ഇടയില്‍ കുട്ടികള്‍ ഉണ്ടാകുന്നത് കുറഞ്ഞുവെന്ന് കണക്കുകള്‍ നിരത്തി രാഹുല്‍ ഈശ്വര്‍. 2021ല്‍, ന്യൂനപക്ഷ സമുദായക്കാരുടെ കുട്ടികളുടെ ജനനമാണ് കൂടുതല്‍ ഉണ്ടായതെന്ന് രാഹുല്‍ പറയുന്നു.
Read Also: ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം: നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
ഹൈന്ദവ വിഭാഗത്തിന്റെ ഫെര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തില്‍ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട്, പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
‘ക്രിസ്ത്യന്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. എന്നാല്‍, ന്യൂനപക്ഷ സമുദായക്കാരുടെ റേറ്റ് 2.6 ആണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ കുട്ടികളില്‍ കൂടുതലും ന്യൂനപക്ഷ സമുദായക്കാരുടേതാണ്. ഹൈന്ദവരുടെ ഫെര്‍ട്ടിലിറ്റി റേറ്റ് 2.1 ആകണം. ഇത്തരത്തില്‍ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് നമ്മള്‍ നോക്കേണ്ടത്. ന്യൂനപക്ഷ സമുദായക്കാര്‍ വളരെ നേരത്തേയാണ് വിവാഹം കഴിക്കുന്നത്. ഹൈന്ദവരും ക്രിസ്ത്യാനികളും 25 ലും 26 ലുമൊക്കെയാണ് വിവാഹം കഴിക്കുന്നത്.ഇതും കുട്ടികള്‍ കുറയാന്‍ കാരണമാകുന്നു’.
Post Your Comments