ErnakulamLatest NewsKeralaNattuvarthaNews

പീഡനക്കേസുകളിൽ അവന് മാത്രമാണ് ദുരിതം, അവൾ ഒളിഞ്ഞിരുന്നുകൊണ്ട് എല്ലാം കണ്ട് ആസ്വദിക്കുകയാണ്: രാഹുൽ ഈശ്വർ

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. ഇതിനെതിരായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ, പരാതിക്കാരിയുടെ പേര് പരസ്യപ്പെടുത്തിയ വിജയ് ബാബു, താനാണ് യഥാർത്ഥ ഇരയെന്നും അവകാശപ്പെട്ടിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ. ‘മീ ടൂ’ പോലെ തന്നെ പ്രധാനമാണ് ‘മെൻ ടൂ’ എന്നും അവൾക്കൊപ്പം എന്ന് പറയുന്നത് അവനൊപ്പം അല്ല, എന്നാകുന്നില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

കേസിൽ ആരോപണ വിധേയരായ പുരുഷൻമാർ പലവിധ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും തൊഴിലിടത്തെ പ്രശ്നങ്ങൾ, ജോലി ഭാരം, മാനസിക സമ്മർദ്ദം ഇതെല്ലാം പുരുഷന്മാരും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പെൺകുട്ടിക്ക് നീതി കിട്ടണം എന്നാൽ, ആണിനെ വേട്ടയാടുകയെന്ന മനോഭാവം മാറ്റണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. നിയമങ്ങൾ സ്ത്രീ പക്ഷമാവണം എന്നാൽ, പുരുഷ വിരോധമാകരുതെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

കോർണിഷ് സ്ട്രീറ്റിൽ രണ്ടാഴ്ച്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും: അറിയിപ്പുമായി ഖത്തർ

‘പീഡന കേസുകളിൽ അവന് മാത്രമാണെന്നും ദുരിതം. അവൾ പലപ്പോഴും ഒളിഞ്ഞിരുന്നുകൊണ്ട് എല്ലാം കണ്ട് ആസ്വദിക്കുകയാണ്. അവൾക്ക് നീതിയല്ല, നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെന്ന നിലപാട് പാടില്ല. ആരോപണ വിധേയനായ പുരുഷൻ പട്ടിണി കിടന്ന് മരിക്കണോ, അവൻ ജോലിയില്ലാതെ നടക്കണോ, അവന്റെ കുട്ടികളെ അധിക്ഷേപിക്കുന്നത് സഹിക്കണോ?. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നതുവരെ പുരുഷന്റെ പേരും വെളിപ്പെടുത്താതിരുന്നൂടെ.’ രാഹുൽ ഈശ്വർ ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button