ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നു . ജയില്‍ അധികൃതരുടെ ഈ ആവശ്യങ്ങള്‍ കോടതി തള്ളി. കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാര്‍ ജയില്‍ അധികൃതരുടെ ആവശ്യമാണ് ഡല്‍ഹി കോടതി തള്ളിയത്. ഫെബ്രുവരി 20ന് വധശിക്ഷ നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയ ശേഷമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ എന്ന് വിചാരണ പാട്യാല ഹൗസ് കോടതി വ്യക്തമാക്കി.
Read Also : നിര്‍ഭയ കേസ്: വധശിക്ഷ നീട്ടിക്കൊണ്ട് പോകുന്നത് പ്രതികളുടെ തന്ത്രമാണെന്ന് കേന്ദ്രം
പ്രതികളുടെ ഹര്‍ജികള്‍ തള്ളിയ ശേഷം എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് ഒരാഴ്ച സമയം ദില്ലി ഹൈക്കോടതി നല്‍കിയിരുന്നു. ഇതിനിടെയാണ് ജയില്‍ അധികൃതര്‍ വിചാരണ കോടതിയെ സമീപിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മരണവാറണ്ട് പുറപ്പെടുവിക്കേണ്ടത്. അതിപ്പോള്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വധശിക്ഷയ്ക്കുള്ള മരണ വാറണ്ട് അനിശ്ചിത കാലത്തേക്ക് വിചാരണ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ആകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാന്‍ തീരുമാനിക്കുകയും മരണ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ചില പ്രതികള്‍ രാഷ്ട്രപതിയെ ദയാഹര്‍ജിയുമായി സമീപിച്ചു. രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളില്‍ ഓരോരുത്തരും വെവ്വേറെ ഹര്‍ജികള്‍ സമര്‍പ്പിച്ചതാണ് നടപടികള്‍ നീണ്ടുപോകാന്‍ കാരണം.
2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.
Post Your Comments