ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി മാറ്റിവെച്ചു.വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രമാണെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജറായ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതില്‍ പറഞ്ഞു. ഒരിക്കല്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം വാദിച്ചു.
പ്രതികള്‍ ഏഴ് വര്‍ഷമായി നീതിന്യായ സംവിധാനത്തെ മുന്‍ നിര്‍ത്തി രാജ്യത്തിന്റെ ക്ഷമ നശിപ്പിക്കുകയാണ്. നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. വധശിക്ഷ നടപ്പാക്കുന്നതില്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണ്. വധശിക്ഷ ഒരിക്കലും വൈകിപ്പിക്കാന്‍ പാടില്ല. പ്രതികള്‍ക്കുള്ള അന്തിമവിധി സുപ്രീംകോടതി തീരുമാനിച്ചതാണ്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു.
Post Your Comments