
ഭോപ്പാല്‍: മതപരിവര്‍ത്തന കേസുകളില്‍ വധശിക്ഷ നല്‍കുമെന്നും തന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതുപോലെ, പെണ്‍കുട്ടികളുടെ മതപരിവര്‍ത്തനത്തിനും വധശിക്ഷ നല്‍കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല: എല്ലാം ദിവ്യയുടെ ആസൂത്രിത നീക്കം
മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തില്‍ വധശിക്ഷ നല്‍കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നാണ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞത്. സ്വമേധയാ ഉള്ള മതപരിവര്‍ത്തനം ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് നേതാവ് ആരിഫ് മസൂദ്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വധശിക്ഷ എല്ലാ മതക്കാര്‍ക്കും ഒരേ പോലെ ബാധകമാക്കണമെന്നും പറഞ്ഞു.
Post Your Comments