Latest NewsNewsIndia

രണ്ടു യുവാക്കള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍: പൊലീസ് മര്‍ദിച്ചതായി ബന്ധുക്കള്‍

ആഗ്ര: യു.പിയിലെ ആഗ്രയില്‍ ബന്ധുക്കളായ രണ്ടു യുവാക്കളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 22ഉം 24ഉം വയസ്സുള്ള സഞ്ജയ്, പ്രമോദ് എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

എന്നാല്‍, യുവാക്കളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പില്‍ പൊലീസിന്റെ പീഡനം സംബന്ധിച്ച് സൂചനയുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുവായ പ്രമോദിന്റെ പരാതിയില്‍ ഹാത്രസ് ജില്ലയിലെ സദാദാബാദ് പൊലീസ് കഴിഞ്ഞ 22ന് സഞ്ജയ്‌നെ കസ്റ്റഡിയിലെടുത്തിരുന്നു. അതേദിവസം തന്നെ സഞ്ജയിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. രണ്ടു ദിവസം കഴിഞ്ഞ് അതേ പ്രദേശത്തുതന്നെ സഞ്ജയിന്റെ ബന്ധുവായ പ്രമോദിന്റെ മൃതദേഹവും മരത്തില്‍ കണ്ടെത്തി.

READ ALSO: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും: വ്യാപകനാശനഷ്ടം

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സഞ്ജയ്‌നെ നിരവധി തവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മെയിലാണ് കുട്ടിയെ കാണാതായത്. കുട്ടിക്കായുള്ള തിരച്ചില്‍ നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, ഒരു മോഷണക്കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനു പിന്നാലെ സഞ്ജയ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

എന്നാല്‍, സഞ്ജയിയെയും പ്രമോദിനെയും പൊലീസ് മര്‍ദ്ദിച്ചതിനുശേഷം പറഞ്ഞയച്ചുവെന്നും വെറുതേ വിടണമെങ്കില്‍ ഇരുവരും ഒരു ലക്ഷം നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. അത്രയും തുക കണ്ടെത്താനാവാതെ വന്നതിനാല്‍ സദാദാബാദ് പൊലീസിനെ ഭയന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും സംഭവത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയും ഹെഡ് കോണ്‍സ്റ്റബിളിനെയും സസ്‌പെന്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button