Latest NewsUAENewsGulf

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാന്റെ സംസ്‌കാരം യുഎഇയില്‍ നടക്കും

 

അബുദാബി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്‌സാദി ഖാന്റെ സംസ്‌കാരം ഇന്ന് നടക്കും. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് സംസ്‌കാരം യുഎഇയില്‍ വെച്ച് നടത്താന്‍ തീരുമാനമായത്.

 

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇ അനുമതി നല്‍കിയെങ്കിലും സാമ്പത്തിക പരിമിതി മൂലം പങ്കെടുക്കാന്‍ ആകില്ലെന്ന് കുടുംബം അറിയിച്ചു. കെയര്‍ ഗീവര്‍ ആയി ജോലി ചെയ്തിരുന്ന വീട്ടിലെ നാലുമാസം പ്രായമായ കുട്ടി മരണപ്പെട്ടതിന് കാരണം ഷഹസാദിയാണെന്ന് കണ്ടെത്തിയാണ് അബുദാബി കോടതി ഷഹസാദി ഖാനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഫെബ്രുവരി 15ന് വധശിക്ഷ നടപ്പാക്കിയെങ്കിലും ഇന്ത്യന്‍ എംബസിയില്‍ വിവരമറിയിക്കുന്നത് ഫെബ്രുവരി 28നാണ്. മകള്‍ നിരപരാധിയാണെന്നും മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും ഷഹസാദിയുടെ പിതാവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button