KeralaLatest NewsNews

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിന്റെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെള്ളറടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശി അരുള നന്ദകുമാര്‍-ഷൈനി ദമ്പതികളുടെ മകന്‍ അഖിലേഷ് കുമാറാണ് മരിച്ചത്.

വീടിനുള്ളിലെ ജനാലയിലെ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൈകള്‍ തുണികൊണ്ട് പിന്നില്‍ കെട്ടിയ നിലയിലാണ് കണ്ടത്.

വീടിനുള്ളിലെ ജനാലയിലെ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൈകള്‍ തുണികൊണ്ട് പിന്നില്‍ കെട്ടിയ നിലയിലാണ് കണ്ടത്. കൂടാതെ കാല്‍പാദങ്ങള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ഉള്‍പ്പെടെ ആരോപിക്കുന്നു. വീടിന്റെ രണ്ടാം നിലയിലാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മൂന്നു പേരാണ് ഉള്ളത്. കുട്ടിയുടെ അമ്മ, അച്ഛന്‍, മുത്തച്ഛന്‍ എന്നിവരാണ് വീട്ടിലുള്ളത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അച്ഛന്‍ ജോലിക്കും, അമ്മ പള്ളിയിലും പോയിരുന്നു. മുത്തച്ഛന്‍ പറയുന്നത് മീന്‍ മേടിക്കുന്നതിനായി മാര്‍ക്കറ്റില്‍ പോയി എന്നാണ്.

Read Also: വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോള്‍: പ്രതികരിച്ച് അമ്മ

മരണത്തില്‍ അസ്വാഭാവികത ഉള്ളതായും പൊലീസ് സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button