മങ്കട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പറമ്പത്ത് വീട്ടില്‍ അഖില്‍ (23), പുളിക്കരതൊടി സുഹൈലുദ്ദീന്‍ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വെള്ളില നിരവ് എന്ന സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ പ്രധാനമന്ത്രിയുടെയും അഡോള്‍ഫ് ഹിറ്റ്ലറുടെയും പാതി മുഖം ചേര്‍ത്ത് ഒന്നാക്കി പ്രദര്‍ശിപ്പിച്ചെന്നാണ് പരാതി. മങ്കട ബി.ജെ.പി ജനറല്‍ സെക്രട്ടറി രാജീവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ പറക്കോട് പുലത്ത് അനസിനെ (23) വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments