
കുവൈറ്റ് സിറ്റി: വിദേശ പൗരന്‍മാരായ തവുകാരുടെ മോചനം സംബന്ധിച്ച് വിവിധ രാജ്യങ്ങളോട് കുവൈറ്റ് തങ്ങളുടെ ആവശ്യം അറിയിച്ചു. തടവുകാരായി കുവൈറ്റിലെ ജയിലുകളില്‍ കഴിയുന്ന വിദേശ പൗരന്മാരെ അതാത് രാജ്യങ്ങളോട് ഏറ്റെടുക്കണമെന്നാണ് കുവൈറ്റ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന. ഇന്ത്യയടക്കമുള്ള 7 രാജ്യങ്ങളോടാണ് ആവശ്യം അറിയിച്ചിട്ടുള്ളത്. വിട്ടയച്ചാലും ആവശ്യമുള്ള സമയത്ത് ഇവരെ തിരികെ കുവൈറ്റിലെത്തിക്കണമെന്ന നിബന്ധനയും കുവൈറ്റ് മുന്നോട്ട് വച്ചിട്ടുണ്ട്.
Read Also : ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ വിലക്ക് തുടരുവാന്‍ തീരുമാനിച്ച് കുവൈറ്റ്
ഇന്ത്യ, ഇറാന്‍, ഈജിപ്ത്, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് നിലവില്‍ കൂടുതലുമുള്ളത്. ജയിലിലെ തിരക്കുകൂറക്കാനാണ് നടപടി. സാധാരണ ഗതിയിലുള്ള കുറ്റകൃത്യം ചെയ്തവരെ മാത്രമാണ് വിടുക. രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെ പക്ഷെ പുതിയ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം 1596പേരെ ജയിലിലാക്കിയെങ്കിലും 1486 പേരെ വിട്ടയച്ചിരുന്നു. സ്ഥലപരിമിതി പരിഹരിക്കാന്‍ പുതിയ ജയില്‍ പണിയാനുള്ള തീരുമാനവും കുവൈറ്റ് എടുത്തിട്ടുണ്ട്.
Post Your Comments