കുവൈറ്റ് സിറ്റി : ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ വിലക്ക് തുടരുവാന്‍ തീരുമാനിച്ച് കുവൈറ്റ്. രാഷ്ട്രീയ അസ്ഥിരത ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിലക്ക് നീട്ടാനാണ് അധികൃതർ തീരുമാനിച്ചത്. വിലക്ക് പ്രകാരം ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ അനുവദിക്കില്ല.
Also read : യുഎഇ-സൗദി സംയുക്ത വിസ; ഹ്രസ്വ കാലത്തേക്കുള്ള സന്ദര്‍ശനത്തിന് മാത്രം; സൗദി കമ്മീഷന്‍ പുറത്തു വിട്ട വിവരങ്ങൾ
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയിരിക്കുന്ന വിസാ വിലക്ക്, അതാത് രാജ്യങ്ങളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോള്‍ പിന്‍വലിക്കുമെന്ന നിലപാടിലാണ് കുവൈറ്റ്.ഇനി അഥവാ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ വേണമെങ്കില്‍ കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി തേടണം. അതേസമയം നേരത്തെ വിസ ലഭിച്ചവര്‍ക്ക് തുടരുന്നതിന് തടസമില്ല. ഇവര്‍ക്ക് വിസ പുതുക്കുവാൻ സാധിക്കും.
Post Your Comments