Latest NewsNewsIndiaEntertainmentKollywood

വിജയിയുടെ ഭാര്യ സംഗീതയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു ; വിജയ് ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷാക്രമീകരണം വര്‍ധിപ്പിച്ചു

ചെന്നൈ: തമിഴ് നടന്‍ ദളപതി വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറോളമാകുന്നു. വിജയിയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വിജയിയുടെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. വിജയ് ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷാക്രമീകരണം വര്‍ധിപ്പിച്ചിട്ടുണ്ട്.

ചെന്നൈ നീലാങ്കരൈയില്‍ ഭൂമി വാങ്ങിയതും പൂനമല്ലിയില്‍ കല്യാണമണ്ഡപം പണിഞ്ഞതും സംബന്ധിച്ചുള്ള കണക്കുകളും രേഖകളുമാണ് ഐടി വകുപ്പ് ഇപ്പോള്‍ പരിശോധിക്കുന്നത്. ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

അതേസമയം, ബിഗില്‍ സിനിമയുടെ നിര്‍മാതാവും എജിഎസ് സിനിമാസിന്റെ ഉടമയുമായ അന്‍പുച്ചെഴിയന്റെ വസതിയില്‍ നിന്ന് 65 കോടി രൂപ കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്. ചെന്നൈയിലെ വസതിയില്‍ നിന്ന് 50 കോടിയും മധുരയിലെ വസതിയില്‍ നിന്ന് 15 കോടിയും കണ്ടെടുത്തു എന്നാണ് സൂചന. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം വ്യാപക റെയ്ഡാണ് നടക്കുന്നത്.

ചെന്നൈ സാലിഗ്രാമത്തെ വിജയിയുടെ വസതികളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു. വിജയ് ബിഗിലിന്റെ പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകളും നിര്‍മ്മാണ കമ്പനിയുടെ കണക്കുകളുമായി വൈരുദ്ധ്യമുണ്ടെന്ന് ആദായ നികുതി വകുപ്പ് പറഞ്ഞു.

ഇന്നലെ വൈകിട്ട് കടലൂരിനടുത്തുള്ള നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനില്‍ ലോകേഷ് കനകരാജ് ചിത്രമായ ‘മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയായിരുന്നു ആദായനികുതി വകുപ്പ് വിജയ്ക്ക് സമന്‍സ് കൈമാറിയത്. തുടര്‍ന്ന് ആദ്യഘട്ട ചോദ്യം ചെയ്യല്‍. ഷൂട്ടിങ്ങ് നിര്‍ത്തിവച്ചതിന് പിന്നാലെ നടനെ കാറില്‍ കയറ്റി മണിക്കൂറോളം യാത്ര ചെയ്ത് ചെന്നൈയിലേക്കെത്തിച്ചു. വസതിയിലെത്തിച്ച് അര്‍ധരാത്രിയിലുമുള്ള ചോദ്യം ചെയ്യല്‍ നീണ്ടത് പുലര്‍ച്ചെ 2.30 വരെയാണ്

അതേസമയം, സംയമനം പാലിക്കണമെന്നാണ് ആരാധകരോട് വിജയ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദേശം. ബിജെപി അനുകൂല നിലപാടുകളുടെ പേരില്‍ രജനീകാന്തിനെ ആദായ നികുതി വകുപ്പ് സംരക്ഷിക്കുന്നുവെന്നും ഇളയദളപതിയെ വേട്ടയാടുന്നുവെന്നും ആരോപിച്ചാണ് വിജയ് ആരാധകരുടെ ക്യാംപെയ്ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button