KeralaLatest NewsNews

പ്രമുഖ ജ്വല്ലറിയില്‍ ഇന്‍കംടാക്‌സ് റെയ്ഡ്; വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചു

കൊച്ചി: അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വന്‍ തോതില്‍ കളളപ്പണം വെളിപ്പിച്ചെന്നും കണ്ടെത്തി. കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്.

Read Also: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചുമതല ഗവർണര്‍ക്ക്’ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍’

മണിച്ചെയിന്‍ മാതൃകയിലൂടെ അല്‍മുക്താദിര്‍ ജ്വല്ലറി കോടികള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിദേശത്തേക്ക് 50 കോടി രൂപ കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ദുബായില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത് ആദായ നികുതി റിട്ടേണില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. 100 കിലോയിലധികം സ്വര്‍ണം പിടിച്ചെടുത്തു.
പഴയ സ്വര്‍ണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍ നടന്നത്. മുംബൈയിലുള്ള ഗോള്‍ഡ് പര്‍ച്ചേസ് സ്ഥാപനമായ യുണീക് ചെയിന്‍സിലും പരിശോധന നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button