Latest NewsKeralaNews

തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാനെത്തിയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ കടയ്ക്കാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പഴഞ്ചിറ സ്വദേശിനിയും രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിരണ്ടുകാരിയാണ് പൂന്തുറ സ്വദേശി ജെയ്‌സണിനൊപ്പം ഒളിച്ചോടിയത്.

കഞ്ചാവ് കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ഭര്‍ത്താവിനെ കാണാനാണ് യുവതിയെത്തിയത്. ഇതിനിടയില്‍ മൊബൈല്‍ പിടിച്ചുപറി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ജെയ്‌സണുമായി പ്രണയത്തിലായി.ജെയ്‌സണ്‍ ജയില്‍മോചിതനായി. അതോടെ ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികളുമായി യുവതി ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു.

യുവതിയെയും മക്കളെയും വെള്ളിയാഴ്ച യുവാവിനൊപ്പം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പൊലീസ് പിടികൂടി. പൊലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇവരെ പിടികൂടിയത്. ശനിയാഴ്ച കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വര്‍ക്കല കോടതിയില്‍ ഹാജരാക്കി. കോടതിവിധിയെ തുടര്‍ന്ന് കൈക്കുഞ്ഞിനെ യുവതിയോടൊപ്പം ജെയ്‌സന്റെ വീട്ടിലേക്കും മൂന്നരവയസ്സുള്ള മകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button