
തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ തടവുകാരൻ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. വിയ്യൂർ സബ് ജയിലിലെ തടവുകാരനായ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഷിയാസാണ് രക്ഷപ്പെട്ടത്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നമ്പർ രണ്ട് കോടതിയിൽ ഹാജരാക്കാനായി ചൊവ്വാഴ്ച രാവിലെയാണ് വിയ്യൂർ സബ് ജയിലിൽനിന്ന് തൃശൂർ എ.ആർ ക്യാമ്പിലെ രണ്ട് പൊലീസുകാർക്കൊപ്പം ഇയാളെ വിട്ടത്.
Read Also : ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും; കെ.കെ ശൈലജ
തുടർന്ന്, വൈറ്റിലയിൽ നിന്ന് മേനക ബസിൽ കയറാൻ ശ്രമിക്കവെ ഇയാൾ പൊലീസുകാരനെ ചവിട്ടി വീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
Post Your Comments