Latest NewsKeralaNews

മലദ്വാരത്തിലൊളിപ്പിച്ച് ലഹരി കടത്താൻ ശ്രമം: തടവുകാരൻ പിടിയിൽ

തൃശൂർ: മലദ്വാരത്തിലൊളിപ്പിച്ച് ലഹരി കടത്താൻ ശ്രമിച്ച തടവുപുള്ളി പിടിയിൽ. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ സൂരജാണ് മലദ്വാരത്തിലൊളിപ്പിച്ച് ലഹരികടത്താൻ ശ്രമിച്ചത്.

Read Also: ഇനിയും വൈകിയാൽ ഇടതുപക്ഷമെന്നത് വെറും ചരിത്രത്താളുകളിലെ ചോര ചിന്തിയ ഒരേട് മാത്രമായി തീരും: അഞ്ജു പാർവതി

ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചാലക്കുടി കോടതിയിലെത്തിച്ച് മടങ്ങവെ ജയിൽ ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് അധികൃതർ ഇയാളുടെ എക്‌സ് റേ എടുത്തു നോക്കി. എക്‌സ് റെയിൽ പൊതി കണ്ടെത്തിയതോടെ ഇയാളെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.

ലഹരി വസ്തുക്കളാണ് എക്‌സ്‌റേയിൽ കണ്ടെത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ചാലക്കുടി കോടതിയിലെത്തിച്ച് മടങ്ങിയപ്പോഴാണ് മലദ്വാരത്തിൽ കവറിൽ കെട്ടിയ വസ്തു കയറ്റിയതെന്നും ഇയാൾ കുറ്റംസമ്മതിച്ചു.

പ്രതിയ്ക്ക് വയറൊഴിയാനുള്ള മരുന്നു നൽകിയതായി ജയിൽ അധികൃതർ വ്യക്തമാക്കി.

Read Also: അടുക്കളയിൽ കയറിയ വീട്ടമ്മ കണ്ടത് ഇഴഞ്ഞ് കയറിവരുന്ന വമ്പൻ രാജവെമ്പാലയെ; മാനന്തവാടിയിൽ സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button