Latest NewsKeralaNews

പോലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവം : രണ്ടു എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ

കോട്ടയം: പോലീസുകാരെ ഭീഷണിപെടുത്തിയ സംഭവത്തിൽ രണ്ടു എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ. എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. പാലായിലെ പോളിടെക്നിക് കോളേജില്‍ കഴിഞ്ഞ ബുധനാഴ്ച വിഷ്ണു എൻ ആറിന്‍റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകരാണ് പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതും ഭീഷണിപെടുത്തിയതും.

Also read : ഹൗസ്ബോട്ടിൽ വീണ്ടും തീപിടിത്തം

ആദ്യം പൊലീസ് തന്നെ കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമാവുകയും സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് വരെ വിഷ്ണുവും സംഘത്തിലെ മറ്റ് രണ്ട് പേരും പാലാ നഗരത്തിലുണ്ടായിട്ടും കസ്റ്റഡിയിലെടുത്തിയിരുന്നില്ല.സിപിഎം സമ്മർദ്ദം കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന ആക്ഷേപം ഉയർന്നിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button