KeralaLatest NewsNews

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ചു നില്‍ക്കുന്നു, നിയമസഭ പ്രമേയം ചര്‍ച്ച ചെയ്‌തു പാസാക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്‌ട്രപതി തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭ പ്രമേയം ചര്‍ച്ച ചെയ്‌തു പാസാക്കണം. സഭാനേതാവായ മുഖ്യമന്ത്രിയാണ് പ്രമേയം കൊണ്ടുവരേണ്ടിയിരുന്നത്. എന്നാല്‍ ഭരണപക്ഷം കടമ നിര്‍വഹിക്കാത്തതിനാലാണ് പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നു രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍മാരെക്കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുന്നത് ബി.ജെ.പിയുടെ അജന്‍ഡയുടെ ഭാഗമാണ്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പ്രതിനിധിയായിട്ടാണ് ഗവര്‍ണര്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

Also read : ഗവര്‍ണറുടെ നിലപാടുകളോടു വിയോജിപ്പുണ്ടെങ്കിലും ഏറ്റുമുട്ടല്‍ ആവശ്യമില്ല; ഇടതുമുന്നണികളുടെ തീരുമാനം ഇങ്ങനെ

മുഖ്യമന്ത്രിയെയും രമേശ് ചെന്നിത്തല വിമർശിച്ചു. നിയമസഭയെയും ജനങ്ങളെയും ഗവര്‍ണര്‍ അധിക്ഷേപിച്ചിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. ഗവര്‍ണറെ കണ്ട് നിയമസഭയുടെ വികാരം ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ടായിട്ടും അദ്ദേഹം മൗനം പാലിക്കുന്നത് അസാധാരണവും ദുരൂഹവുമാണെന്ന് ചെന്നിത്തല വിമർശിച്ചു. റിപ്പബ്ലിക് ദിന പരേഡിനു ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്‌ത്തി. ഭരണകക്ഷി പോലും പറയാത്ത പ്രശംസ ഗവര്‍ണര്‍ നടത്തിയത് പലവിധ സംശയങ്ങള്‍ക്കും വഴി തുറക്കുന്നു. ഗവര്‍ണറുമായി പ്രശ്നമില്ലെന്നും ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമുള്ള മന്ത്രി ബാലന്റെ പ്രസ്താവനയും സംശയകരമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button