ലക്നൗ : അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി ഷഹീന്‍ ബാഗ് ഏകോപന സമിതി തലവനും, ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ ഷര്‍ജീല്‍ ഇമാം . അലിഗഡ് യൂണിവേഴ്സിറ്റിയിലെ മുസ്ലീം വിദ്യാര്‍ത്ഥികളോടായിരുന്നു ഇമാമിന്റെ ആഹ്വാനം . പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹക്കേസെടുത്തു. ബിജെപി നേതാവ് സമ്പിത് പത്ര പങ്കുവെച്ച വീഡിയോയിൽ, “അസമിനെയും വടക്കുകിഴക്കൻ ഭാഗത്തെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് പ്രക്ഷോഭം നടത്തുക” എന്ന് ഷാർജൽ ഇമാം ആളുകളോട് ആവശ്യപ്പെടുന്നു.
അഞ്ച് ലക്ഷം പേരെ സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി അസമിനെ ശാശ്വതമായി ഛേദിച്ചുകളയാൻ ഇത് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിന്‍ ഗതാഗതം തടയാം . അവര്‍ക്ക് ഒരു മാസത്തേക്ക് ഒന്നും ചെയ്യാനാവില്ല . ഇത് നമ്മുടെ ഉത്തരവാദിത്ത്വമാണ് . അസമിനെ ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെടുത്തുക, അപ്പോള്‍ മാത്രമേ അവര്‍ നമ്മുടെ വാക്കുകള്‍ കേള്‍ക്കൂ സ്ഥിരമായി ഇല്ലെങ്കിൽ ഏതാനും മാസങ്ങളെങ്കിലും സാധിക്കും എന്നും ഇമാം പറയുന്നു . കൂടാതെ മത സ്പർദ്ധ വളർത്തുന്നതും പ്രകോപനപരവുമായ പല പ്രസ്താവനകളും ഇയാൾ നടത്തുന്നുണ്ട്.
പ്രസംഗത്തിന്റെ വിഡിയോ വെള്ളിയാഴ്ച മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്കെതിരെ മുസ്ലിംകള് പ്രതിഷേധിച്ചതിന്റെ ആദ്യത്തെ ഉദാഹരണമാണ് ഷഹീന്‍ ബാഗ് പ്രതിഷേധമെന്ന് ആസാം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ആരോപിച്ചു. പ്രഥമദൃഷ്ട്യാ തങ്ങള്‍ സംതൃപ്തരാണ്. ഷാര്‍ജീലിനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കുറ്റം തെളിഞ്ഞില്ലെങ്കില്‍, അത് മറ്റൊരു കാര്യമാണ്- മന്ത്രി പറഞ്ഞു.
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളും ദരിദ്രരുമായ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍ ഇവരെല്ലാം മതംമാറണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനിലെയും ഷഹീന്‍ ബാഗിലെയും മുസ്ലിങ്ങള്‍ക്കിടയില്‍ സാന്വിച്ചുപോലെ ഇവര്‍ കഴിയണമെന്നാണ് ഷാര്ജീലും സംഘവും ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം കൊലവിളിയുയര്‍ത്തി അലിഗഡ് വിദ്യാര്‍ത്ഥീ നേതാവ് ഫൈസല്‍ ഹസന്‍ രംഗത്ത് വന്നിരുന്നു .
തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും , മുസ്ലീങ്ങള്‍ക്ക് എല്ലാം തന്നെ നശിപ്പിക്കാന്‍ കഴിയുമെന്നുമായിരുന്നു അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഫൈസുല്‍ ഹസന്റെ പ്രസ്താവന . വിവാദ വീഡിയോ കാണാം:
दोस्तों शाहीन बाग़ की असलियत देखें:
१)असम को इंडिया से काट कर अलग करना हमारी ज़िम्मेदारी
२)”Chicken Neck” मुसलमानो का है
३)इतना मवाद डालो पटरी पे की इंडिया की फ़ौज Assam जा ना सके
४)सारे ग़ैर मुसलमानो को मुसलमानों के शर्त पर ही आना होगा
If this is not ANTI NATIONAL then what is? pic.twitter.com/kgxl3GLwx1— Sambit Patra (@sambitswaraj) January 25, 2020
Post Your Comments