ഡൽഹി: ജെഎൻയു ക്യാമ്പസിലെ മതിലുകളിൽ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങൾ വന്നതിന് പിന്നാലെ, ‘കമ്മ്യൂണിസ്‌റ്റുകാർ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യവുമായി ഹിന്ദു രക്ഷാ ദൾ. ജെഎൻയു ക്യാമ്പസിന്റെ മതിലിൽ കമ്മ്യൂണിസ്‌റ്റ് വിരുദ്ധ പരാമർശങ്ങൾ എഴുതി ചേർക്കുകയും, കമ്മ്യൂണിസ്‌റ്റുകാരെ ഇസ്ലാമിക് സ്‌റ്റേറ്റുമായി താരതമ്യം ചെയ്യുകയും ചെയ്യുന്ന മുദ്രാവാക്യങ്ങളാണ് മതിലിൽ എഴുതിയിട്ടുള്ളത്. ‘കമ്മ്യൂണിസ്‌റ്റുകാർ ഇന്ത്യ വിടുക’, ‘കമ്മ്യൂണിസം=ഐഎസ്’, ‘ജിഹാദികൾ ഇന്ത്യ വിടുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചുമരെഴുത്തുകളിലുള്ളത്.
ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കുമെന്നും, അന്വേഷണം ആരംഭിച്ചതായും ജെഎൻയു അധികൃതർ വ്യക്തമാക്കി. കമ്മ്യൂണിസ്‌റ്റുകാരാണ് ഇവിടെ ബ്രാഹ്മണ വിരുദ്ധ, ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതെന്ന് ഹിന്ദു രക്ഷാ ദൾ നേരത്തെ ആരോപിച്ചിരുന്നു. ഇവർ ജെഎൻയു മെയിൻ ഗേറ്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ആലപ്പുഴയിൽ അനധികൃത മദ്യവുമായി രണ്ടുപേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
ബ്രാഹ്‌മണര്‍ക്കും ബനിയ സമുദായങ്ങള്‍ക്കുമെതിരായ പരാമര്‍ശങ്ങൾ ചുവരുകളില്‍ കാണപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസാം വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ബ്രാഹ്‌മണര്‍ ക്യാമ്പസ് വിടുക, ‘ബ്രാഹ്‌മണ ഭാരത് ഛോഡോ’, ‘ബ്രാഹ്‌മണ-ബനിയാകളേ, ഞങ്ങള്‍ നിങ്ങള്‍ക്കായി വരുന്നു! ഞങ്ങള്‍ പ്രതികാരം ചെയ്യും’ തുടങ്ങിയ വാചകങ്ങളാണ് ചുവരുകളില്‍ കാണപ്പെട്ടത്.
‘ജെഎൻയു എപ്പോഴും എല്ലാവരെയും ഉൾക്കൊള്ളുന്നതിനും സമത്വത്തിനും വേണ്ടി നിലകൊള്ളുന്നു. ക്യാമ്പസിലെ ഏത് തരത്തിലുള്ള അക്രമവും സഹിക്കാൻ കഴിയുന്നതല്ല. ജെഎൻയു എല്ലാവർക്കും അവകാശപ്പെട്ട ഒരിടമായതിനാൽ ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ല’, വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് പ്രതികരിച്ചു.
Post Your Comments