Latest NewsIndia

തീവ്രവാദിയെന്ന് വിളിച്ച് മറ്റു കുറ്റവാളികൾ പീഡിപ്പിക്കുന്നു: തീഹാർ ജയിലിൽ ജീവന് ഭീഷണിയെന്ന് ഷാർജിൽ ഇമാം

ന്യൂഡൽഹി : തീഹാർ ജയിലിൽ താൻ പീഡനം അനുഭവിക്കുന്നുവെന്ന പരാതിയുമായി സിഐഎ വിരുദ്ധ പ്രക്ഷോഭത്തിൽ ഡൽഹിയിൽ കലാപം അഴിച്ചുവിടാൻ നേതൃത്വം നൽകിയ കുറ്റത്തിന് ജയിലിലായ ഷാർജിൽ ഇമാം. തീഹാർ ജയിലിലെ കുറ്റവാളികൾ തന്നെ ആക്രമിക്കുകയാണെന്നും തീവ്രവാദിയെന്ന് വിളിക്കുന്നെന്നും ഇയാൾ പറഞ്ഞു. യുഎപിഎ കേസിലെ പ്രതിയോട് ജീവനക്കാർ വിവേചനം കാണിച്ചുവെന്നാണ് ഇയാൾ നൽകിയിരിക്കുന്ന പരാതി.

ഡൽഹി ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന പരാതി ഇങ്ങനെ,

ജൂൺ 30 ന് രാത്രിയായിരുന്നു സംഭവം. അസിസ്റ്റന്റ് സൂപ്രണ്ടും 8-9 കുറ്റവാളികളും ഒരു തിരച്ചിൽ നടത്താനെന്ന പേരിൽ എന്റെ സെല്ലിൽ എത്തി തിരച്ചിൽ നടത്തുകയും എന്റെ പുസ്തകങ്ങളും, വസ്ത്രങ്ങളും വലിച്ചെറിയുകയും ചെയ്തു. ഇതിൽ നിന്നും അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ തന്നെ അവർ ആക്രമിക്കുകയും തീവ്രവാദിയെന്നും ദേശവിരുദ്ധനെന്നും വിളിക്കുകയും ചെയ്തു. എന്നാൽ കുറ്റവാളികളെ ആക്രമണത്തിൽ നിന്നും തടുക്കാൻ അസിസ്റ്റന്റ് സൂപ്രണ്ട് തയ്യാറായില്ല. തന്നെ രക്ഷിക്കാൻ ഞാൻ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

കുറ്റവാളികളുടെ സഹായത്തോടെ ജയിൽ ഉദ്യോഗസ്ഥർക്ക് തിരച്ചിൽ നടത്താൻ കഴിയില്ലെന്നും ഇതിലൂടെ അസിസ്റ്റന്റ് സൂപ്രണ്ട് എഎസ് നിയമവിരുദ്ധ പ്രവൃത്തിയിൽ പങ്കാളിയായിരിക്കുകയാണെന്നും പരാതിയിലുണ്ട്. കള്ളപ്പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും തന്നെ കുഴപ്പത്തിലാക്കാൻ എന്തെങ്കിലും കള്ളപ്പണം വെക്കാനും ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചതായും ഇമാം ആരോപിച്ചു.

കർശനമായ യുഎപിഎ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കലാപ കേസിൽ ഹാജരാകുന്നതിനായി ജൂലൈ 4 തിങ്കളാഴ്ച കർകർദൂമ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആക്രമണത്തെക്കുറിച്ച് ഇമാം അറിയിച്ചതെന്ന് ഇമാമിന്റെ അഭിഭാഷകൻ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ കലാപത്തിന് ആസൂത്രണം ചെയ്ത കേസിലാണ് ജെഎൻയു വിദ്യാർത്ഥി ഷാർജിൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. പ്രതിഷേധം അഖിലേന്ത്യാ തലത്തിലേക്ക് കൊണ്ടുപോകാൻ ഷാർജിൽ ഇമാം പദ്ധതിയിട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മറവിലാണ് ഷാർജീൽ ഇമാം രാജ്യത്ത് കലാപത്തിന് ശ്രമിച്ചതെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button