Latest NewsIndia

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ, കാവിയെ അപമാനിച്ചാൽ കർശന നടപടി: ജെഎൻയുവിൽ പോസ്റ്ററുകൾ

ക്യാമ്പസിൽ അത്തരമൊരു സന്ദർഭം ഒരിക്കൽ കൂടിയുണ്ടായാൽ തങ്ങൾ നോക്കിയിരിക്കില്ലെന്നും, അവർക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഹിന്ദു സേന

ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയ്ക്ക് ചുറ്റും പോസ്റ്ററുകളും കാവിക്കൊടികളും സ്ഥാപിച്ച് ഹിന്ദു സേന. രാമനവമി ദിനത്തിൽ മാംസഹാരം വിളമ്പിയെന്ന് ആരോപിച്ച് സംഘർഷമുണ്ടായ ഹോസ്റ്റലിന് സമീപമുള്ള പ്രദേശങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ജെഎൻയുവിനെ കാവിവത്ക്കരിച്ചു (Bhagwa JNU) എന്നെഴുതിയ പോസ്റ്ററുകളാണ് സർവകലാശാലയുടെ പ്രധാന കവാടത്തിന് സമീപവും മറ്റ് പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററുകൾ സ്ഥാപിച്ചതിനോടൊപ്പം ‘കാവിയെ’ അപമാനിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും കൂടി സംഘടന നൽകിയിട്ടുണ്ട്. വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ജെഎൻയു ക്യാമ്പസിൽ കാവി സ്ഥിരമായി അപമാനിക്കപ്പെടുകയെന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നവരെ താക്കീത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും ഹിന്ദിയിൽ പറയുന്നത് കേൾക്കാം. ‘എല്ലാ മതങ്ങളെയും അവരുടെ മൂല്യങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ.’ കാവിയെ അപാനിക്കുന്നവർ അവരുടെ പ്രവൃത്തികളിൽ മാറ്റം വരുത്തണമെന്നും, ക്യാമ്പസിൽ അത്തരമൊരു സന്ദർഭം ഒരിക്കൽ കൂടിയുണ്ടായാൽ തങ്ങൾ നോക്കിയിരിക്കില്ലെന്നും, അവർക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു.

വലതുപക്ഷ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് സുർജിത് സിങ് യാദവാണ് പോസ്റ്ററുകൾ പതിച്ചതെന്ന് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്‍ത പറഞ്ഞു. അതേസമയം, ഹിന്ദു സേന സ്ഥാപിച്ച പോസ്റ്ററുകൾ ഡൽഹി പൊലീസ് പിന്നീട് നീക്കി. പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button