ന്യൂഡൽഹി: രാമനവമി സംഘർഷത്തിന് ശേഷം ജെഎൻയു ഗേറ്റിൽ കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച് ഹിന്ദു സേന. ഭഗവ ജെഎൻയു എന്നെഴുതിയ പോസ്റ്ററുകളാണ് ഹിന്ദു സേന ജെഎൻയു ഗേറ്റിൽ പതിപ്പിച്ചിട്ടുള്ളത്. ഏപ്രിൽ 10 നാണ് ജെഎൻയുവിൽ ഇടതുപക്ഷ വിദ്യാർത്ഥികളും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായത്.
Read Also: ‘ഞങ്ങൾ പ്രണയത്തിലാണ്, വിവാഹം കഴിക്കണം’: ആവശ്യവുമായി യുവതികൾ, ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
രാമനവമിയോട് അനുബന്ധിച്ചുള്ള ആഘോഷത്തിനിടെയായിരുന്നു ജെഎൻയു സർവ്വകലാശാലയിൽ സംഘർഷമുണ്ടായത്. പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ജെഎൻയു അഡ്മിനിട്രേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാമനവമി ദിനത്തിലെ പൂജ ഒരു വിഭാഗം എതിർത്തെന്നും ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചതെന്നും ജെഎൻയു അഡ്മിനിട്രേഷൻ വ്യക്തമാക്കി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Read Also: കണ്ണ് പഴുത്തു ചീഞ്ഞിരിക്കുകയാണ് സാർ, ഗ്ലാസ് മാറ്റിയാൽ ഞെട്ടും: വൈറലായി മോദി സോണിയ ചിത്രങ്ങൾ
Post Your Comments