ഡല്‍ഹി: തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയാ കേസിലെ പ്രതികള്‍ തീസ് ഹസാരെ കോടതിയില്‍. പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. തിരുത്തല്‍ ഹര്‍ജി നല്‍കാനാവശ്യമായ രേഖകള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല കോടതി ശനിയാഴ്ച്ച പരിഗണിക്കും.
വധശിക്ഷ നീട്ടികൊണ്ടു പോകാനാണ് പ്രതികളുടെ ശ്രമമെന്നാണ് സൂചന.ഫ്രെബ്രുവരി ഒന്നിന് നിര്‍ഭയാ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.അതേസമയം വിനയ് ശര്‍മ്മ ഇതുവരെ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് തള്ളിയിരിക്കുകയാണ്.
Post Your Comments