ന്യൂഡൽഹി : നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുവാനുള്ള തീയതി തീരുമാനിച്ചു. മാർച്ച് 3ന് രാവിലെ ആറിന് പ്രതികളെ തൂക്കിലേറ്റണമെന്ന് ഉത്തരവിട്ടുകൊണ്ട്, ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. വിധിയിൽ സന്തോഷമെന്നു നിർഭയയുടെ അമ്മ പ്രതികരിച്ചു.
2012 Delhi gang-rape case: Delhi court has issued a fresh date for execution of death warrant against all the four convicts. Convicts to be executed on March 3 at 6 am. https://t.co/lUI3flqwzU
— ANI (@ANI) February 17, 2020
മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. ജനവുരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകൾ പുറപ്പെടുവിച്ചെങ്കിലും ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്തിരുന്നു. അതേ സമയം കേസിലെ പ്രതികളിൽ ഒരാളായ പവന്‍ ഗുപ്തക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം അവശേഷിക്കുന്നുണ്ട്. അതിനാൽ ഇപ്പോള്‍ പുറപ്പെടുവിച്ച മരണവാറണ്ട് വീണ്ടും മാറ്റിവെക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട് . ബാക്കി മൂന്ന് പേരുടേയും ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു.
എന്നാൽ ഡൽഹി ഹൈക്കോടതി ഇടപെട്ട്, പ്രതികൾക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും ഫെബ്രുവരി 12-നകം പൂർത്തിയാക്കണമെന്നും അതിന് ശേഷം പുതിയ ഹർജികളൊന്നും നൽകരുതെന്നും നിർദേശിച്ചിരുന്നു. ഇതുപ്രകാരം നൽകിയ ഹർജിയിലാണ് ഡൽഹി പട്യാലഹൗസ് കോടതി, അതിന് ശേഷം ഹർജികളൊന്നും നൽകാൻ അവസരമുണ്ടാകില്ലെന്നും വിധിച്ചത്. തുടർന്ന് പ്രതികൾ നൽകിയ ഹർജിയിൽ എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ട് ഡൽഹി പട്യാലഹൗസ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.
Post Your Comments