ന്യൂഡൽഹി : നിർഭയ കേസിൽ നാളത്തെ വധശിക്ഷയില്‍ തീരുമാനം ഇന്നറിയാം. പ്രതികളുടെ ഹര്‍ജികള്‍ കോടതിയിൽ. പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്. പവൻഗുപ്ത ഇന്ന് ദയാഹര്‍ജി നൽകാനും സാധ്യതയുള്ളതിനാൽ വധശിക്ഷ നടപ്പാക്കല്‍ നീളാൻ സാധ്യതയുണ്ട്.
അതോടൊപ്പം തന്നെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യവുമായി പവൻ ഗുപ്തയും അക്ഷയ് ഠാക്കൂറും നൽകിയ ഹർജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയിൽ നൽകിയ ഹർജിയും ദയാഹർജിയും നിലനിൽക്കുന്ന സാഹചര്യത്തിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും നേരത്തെ തള്ളിയിരുന്നു.
Post Your Comments