ന്യൂ ഡൽഹി : വെള്ളിയാഴ്ച പുലർച്ചെ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിർഭയ്ക്കു നീതി ലഭിച്ചെന്നും സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു. എല്ലാ മേഖലകളിലും നമ്മുടെ സ്ത്രീകൾ മികവ് തെളിയിച്ചിട്ടുണ്ട്.സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധിക്കുന്ന, സമത്വത്തിനും അവസരത്തിനും തുല്യ പ്രാധാന്യം നൽകുന്ന രാഷ്ട്രം നമുക്ക് ഒന്നിച്ച് കെട്ടിപ്പടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Justice has prevailed.
It is of utmost importance to ensure dignity and safety of women.
Our Nari Shakti has excelled in every field. Together, we have to build a nation where the focus is on women empowerment, where there is emphasis on equality and opportunity.
— Narendra Modi (@narendramodi) March 20, 2020
തിഹാറിലെ ജയില്‍ നമ്പര്‍ മൂന്നില്‍ പുലര്‍ച്ചെ 5.30 തിനാണ് കുറ്റവാളികളായ മുകേഷ് സിംഗ്(32), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ് താക്കൂർ(31), എന്നിവരെ തൂക്കിലേറ്റിയത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെയടക്കം സാന്നിധ്യത്തിലാണ് മാര്‍ച്ച് 5 ന് ഡൽഹി കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണവാറന്റ് ആരാച്ചാർ പവൻ കുമാർ നടപ്പാക്കിയത്. ഇത് ആദ്യമായാണ് നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ഏഴ് വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ് നിർഭയക്ക് മരണാനന്തര നീതി ലഭിച്ചത്.
നിയമപരമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചതോടെയാണ് ശിക്ഷ നടപ്പായത്. ഈ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാനും പ്രതികൾക്ക് സാധിച്ചിരുന്നു.അതിന്‍റെ ഭാഗമായാണ് വിവിധ കോടതികളിലായി പലതരം ഹര്‍ജികള്‍ നല്‍കിയതും, പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ണ്ടാം ദയാഹര്‍ജി സമര്‍പ്പിച്ചതും. ഇതിൽ പ്രതി അക്ഷയ് സിങിന്‍റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്‍കിയ വിഹമോചന ഹര്‍ജിയാണ് ഏറ്റവും ശ്രദ്ധേയം. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും പ്രതികൾക്ക് തൂക്ക് കയറിൽ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല.
2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരപീഡനം ഡൽഹിയിൽ നടന്നത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ പീഡനത്തിനിരയാക്കിയ ശേഷം ഇരുവരെയും റോഡില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു. തന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിര്‍ഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവര്‍ഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ നടപ്പിലായത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ രാം സിങ് 2013 മാര്‍ച്ച് 11 ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു.
Post Your Comments