കായംകുളം: വെള്ളാപ്പളളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിംങ് ഇനിമുതല്‍ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്ന പേരിലാകും അറിയപ്പെടുക. ഗുരുദേവന്‍ ട്രസ്റ്റ് യോഗത്തിലായിരുന്നു പേരുമാറ്റം സംബന്ധിച്ച തീരുമാനം. 2009ലാണ് കോളേജ് ആരംഭിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ രക്ഷാധികാരിയായ ശ്രീ ഗുരുദേവ ചാരിറ്റബിള്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ട്രസ്റ്റില്‍ 31 അംഗങ്ങളാണുള്ളത്.
ഇതില്‍ ബഹുഭൂരിപക്ഷവും സുഭാഷ് വാസുവിനൊപ്പം നിലകൊള്ളുന്നവരാണ്. ട്രസ്റ്റിന്റെ ഭരണച്ചുമതല ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനും, ട്രഷറര്‍ എസ്. ബാബുരാജുവിനുമാണ്. തുഷാര്‍ വെള്ളാപ്പള്ളിയെ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഗോകുലം ഗോപാലനാണ് ട്രസ്റ്റിന്റേയും കോളേജിന്റേയും പുതിയ ചെയര്‍മാന്‍.ഗുരുദേവന്‍ ട്രസ്റ്റിന്റെ ഭൂരിപക്ഷ അഭിപ്രായത്തിന്‍മേലാണ് കോളേജിന്റെ പേരിലും ചെയര്‍മാന്‍ സ്ഥാനത്തിലും സുഭാഷ് വാസു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
നിലവില്‍ 25 ലക്ഷം രൂപയുടെ ഓഹരിമാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്. ട്രസ്റ്റില്‍ 5 കോടിരൂപ നിക്ഷേപിച്ചാണ് കോളേജിന്റേയും ട്രസ്റ്റിന്റേയും ചെയര്‍മാന്‍ പദത്തിലേക്ക് ഗോകുലം ഗോപാലന്‍ സ്ഥാനമേറ്റത്.
Post Your Comments