ന്യൂ ഡൽഹി : നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. വധശിക്ഷ മാർച്ച് 20ന് നടപ്പാക്കും. പുലർച്ചെ 05:30തിനാണ് പ്രതികളെ തൂക്കിലേറ്റുക. എല്ലാവരുടെയും ദയാഹർജി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണ വാറന്റ് കോടതി പുറപ്പെടുവിച്ചത്.
Nirbhaya Case: Delhi Court issues a fresh death warrant against the four convicts. They are to be hanged at 5.30 am on March 20, 2020 pic.twitter.com/MAOx5rVVGw
— ANI (@ANI) March 5, 2020
വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യവുമായി പ്രോസിക്യൂഷന്‍ ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു. തുടർന്ന് പ്രതികളിലൊരാളായ പവന്‍ ഗുപ്ത നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികൾ ഉപയോഗിച്ചു കഴിഞ്ഞു. ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്‍റ അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു.
പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22ന് നടത്താൻ തീരുമാനിച്ചെങ്കിലും പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ പിന്നീട് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു.
Post Your Comments