ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ജെഡിയു നടപടിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവിനെതിരെ പൊട്ടിത്തെറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍. ജെ ഡി യു നേതാവായ പവന് വര്‍മയ്ക്കെതിരെയാണ് നിതീഷ് കുമാര്‍ പൊട്ടിത്തെറിച്ചത്. പവന് വര്‍മയ്ക്ക് വേണമെങ്കില്‍ ഏത് പാര്‍ട്ടിയിലും പോകാം. അതിനുള്ള അവകാശമുണ്ട്. അതിന് തന്റെ എല്ലാ ഭാവുകങ്ങളെന്നും നിതീഷ് കുമാര്‍ തുറന്നടിച്ചു.
ബിജെപിയുമായി സഖ്യം ചേര്‍ന്നതിനെയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആ സഖ്യം നീട്ടുന്നതിനുമെതിരേയുമാണ് പവര്ൻ വര്‍മ നേരത്തേ വിമര്‍ശനവുമായി രംഗത്തെത്തിയത്. നേതൃത്വത്തിനെതിരേ എന്തെങ്കിലും പരാതി ഉള്ളവര്‍ പാര്‍ട്ടി യോഗങ്ങളിലാണ് അത് ഉന്നയിക്കേണ്ടത്. അല്ലാതെ പരസ്യ പ്രസ്താവനകള്‍ നടത്തുകയല്ല വേണ്ടതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
Post Your Comments