കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. യുഎപിഎ കേസില്‍ കുട്ടികളുടെ ഭാഗം ( അലനും താഹയും) കേള്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. പി മോഹനൻ പറഞ്ഞു. ഇവര്‍ നിരപാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞു.
അതേസമയം, പോലീസ് ഉപദ്രവിച്ചിരുന്നതായി യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബ് എൻഐഎ കോടതിയിൽ വെളിപ്പെടുത്തി. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്നും അലൻ ആവശ്യപ്പെട്ടു. എൻഐഎ കസ്റ്റഡിയിൽ ഉപദ്രവമേൽക്കുമോ എന്ന് ആശങ്ക ഉണ്ടെന്ന് അലനും താഹയും കോടതിയെ അറിയിച്ചു. പ്രതികളെ ആറു ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്.
പന്തീരാങ്കാവ് യുഎപിഎകേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനേയും താഹയെയും എൻഐഎ കസ്റ്റഡിയിൽ വിടുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്. ചികിത്സാ സൗകര്യം ഒരുക്കിയില്ലെന്ന് താഹയും പ്രതികരിച്ചു. പുറത്തിറങ്ങിയ ശേഷം എല്ലാം വെളിപ്പെടുത്താമെന്ന് അലൻ മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റിനു മുൻപ് താൻ ഡിപ്രെഷനുള്ള മരുന്ന് ഉപയോഗിച്ചിരുന്നതായും എൻഐഐ കസ്റ്റഡിയിൽ മാതാപിതാക്കളെ കാണാൻ അവസരം തരണം എന്നും അലൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങൾ എൻഐഎ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രതികളെ ആറു ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്.
ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ അലനെയും താഹയെയും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നുമാണ് എന്‍ഐഎ കസ്റ്റഡിയപേക്ഷയില്‍ ആവശ്യപ്പെട്ടത്. ഏഴു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നൽകണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയിൽ വിട്ടത്.
Post Your Comments