പ്രണയത്തിൽ കുടുങ്ങി ശത്രുരാജ്യത്തിന്റെ ചാരനായി മാറി യുവാവ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ മുഹമ്മദ് റാഷിദ് ആണ് ചാരനായി മാറിയത്. വാരണാസിയില്‍ ജോലി ചെയ്ത് ഇയാൾ ഐഎസ്‌ഐ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2019 മാര്‍ച്ച് മുതല്‍ പാകിസ്ഥാനിലെ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നു. ആഴ്ചകളോളം പ്രതികളെന്ന് സംശയിച്ചവരെ ചോദ്യം ചെയ്തതിന് ഒടുവിലാണ് പാകിസ്ഥാന് വിവരങ്ങള്‍ കൈമാറുന്നത് മുഹമ്മദ് റാഷിദാണെന്ന് തിരിച്ചറിഞ്ഞത്. ജനുവരി 16ന് ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആദ്യ ഘട്ടത്തിലെ ചോദ്യം ചെയ്യലും, മൊബൈല്‍ പരിശോധനയും കഴിഞ്ഞതോടെ ഇയാൾ പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു.
കറാച്ചിയിലുള്ള ബന്ധുക്കളെ കാണാനും, വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ബന്ധുവായ യുവതിയുമായി ഇയാൾ പ്രണയത്തിലായത്. ഇതിനിടെ ഒരു ബന്ധു ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി റാഷിദിനെ പരിചയപ്പെടുത്തുകയും സൈനിക യൂണിറ്റ് നീക്കങ്ങള്‍ വാട്‌സ്‌ആപ്പ് വഴി കൈമാറാനും തീരുമാനിക്കുകയുണ്ടായി. ഇതോടെ ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളും, റാലികളും സംബന്ധിച്ച് വിവരങ്ങൾ കൈമാറാൻ റാഷിദ് സമ്മതിക്കുകയായിരുന്നു. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളുടെ വിവരങ്ങളും ഇയാള്‍ പാക് ചാരന്‍മാര്‍ക്ക് കൈമാറിയിരുന്നു. യുവതിയെ വിവാഹം ചെയ്യാന്‍ സഹായിക്കുന്നതിന് പുറമെ പണവും വാഗ്ദാനം ചെയ്താണ് പാക് ചാരന്‍മാര്‍ റാഷിദിനെ വലയിലാക്കിയത്.
Post Your Comments