ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് പരിക്കേറ്റതോടെ ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ആരാധകർക്ക്. എന്നാല്‍ നിരാശയായിരുന്നു ഫലം. രണ്ടാം ഏകദിനത്തില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. ഇതിന് പിന്നാലെ സഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത ‘കോമ’യാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.ടീമില്‍ അവസരം ലഭിക്കാത്തതിന്‍റെ പ്രതികരണമാണ് ഈ ‘കോമ’യെന്നാണ് ആരാധകര്‍ പറയുന്നത്. പതിനായിരത്തിലധികം ലൈക്കുകളും രണ്ടായിരത്തിലധികം കമന്റുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചത്.
,
— Sanju Samson (@IamSanjuSamson) January 16, 2020
Post Your Comments