ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം കൂടുതൽ എളുപ്പമാക്കാൻ പുതിയ ലോഗിൻ സംവിധാനം അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക്. യുസർ നെയിമോ, പാസ്സ്‌വേർഡോ ഇല്ലാതെ ഒടിപി (വണ്‍ ടൈം പാസ്വേഡ്) അടിസ്ഥാനത്തിലുള്ള ലോഗ് ഇന്‍ സംവിധാനമാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ യുസർ നെയിമോ, പാസ്സ്‌വേർഡോ മറന്നുപോയാലും ഇനി പേടിവേണ്ട. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പരിലേക്കു ലഭിക്കുന്ന ഒടിപിയും ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ എന്നിവ ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിങ്ങിലേക്ക് പ്രവേശിക്കാവുന്നതാണ്.
Also read : പ്രമുഖ ആഡംബര കാർ നിർമാതാക്കൾ ഇന്ത്യയിൽ ഡീസൽ മോഡൽ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നു
രണ്ടു ഘട്ടമായുള്ള ഓതെന്റ്‌റിക്കേഷന്‍ പ്രക്രിയ ഇവിടെ നടക്കുന്നതിനാല്‍ യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ചു ലോഗ് ഇന്‍ ചെയ്യുന്നതുപോലെ തന്നെ സുരക്ഷിതമായി ലോഗിൻ ചെയ്യാൻ പുതിയ ഒടിപി ഉപയോഗിച്ചുള്ള സംവിധാനത്തിലൂടെ സാധിക്കുമെന്നും, ബാങ്കിലെ ഇടപാടുകാര്‍ക്ക് പ്രയാസം കൂടാതെ, സൗകര്യപ്രദമായി പുതിയ സംവിധാനം ബാങ്കിംഗ് നടത്താന്‍ സഹായിക്കുമെന്നു ഐസിഐസിഐ ബാങ്ക് അധികൃതർ പറയുന്നു.
Post Your Comments