സഞ്ജു സാംസണെ എപ്പോഴും പിന്തുണച്ചിട്ടുള്ള ആളാണ് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കാത്തതിൽ തന്റെ വിഷം നേരത്തെ ഡിവില്ലേഴ്‌സ് പങ്കുവെച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് സമയം മുതൽ സഞ്ജുവിനെക്കുറിച്ച് പലവട്ടം വാചാലനായി സംസാരിച്ചിട്ടുള്ള ഡിവില്ലേഴ്‌സ് സഞ്ജുവിന് അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ടീമിൽ ഇടം കിട്ടിയതിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെ ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം.
‘സഞ്ജുവിനെ പല കാലങ്ങളിലും സ്ഥിരത കുറവ് ചതിച്ചിട്ടുണ്ട്. ടീമിൽ സ്ഥിരമായി അവസരം കിട്ടുന്നതിൽ നിന്നും സഞ്ജുവിനെ തടയാൻ ഈ കുറവ് കാരണം ആയിട്ടുണ്ടാകാം. എന്നാൽ അഫ്ഗാനിസ്ഥാനെതിരെ പരമ്പരയിൽ ഇടം നേടാൻ അദ്ദേഹത്തെ സഹായിച്ചത് സൗത്ത് ആഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ നേടിയ തകർപ്പൻ സെഞ്ച്വറി കാരണമാണ്. ഞാൻ സഞ്ജു സാംസണിന്റെ വലിയ ആരാധകനാണ്. അവൻ ഒരു മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. വർഷങ്ങളായി രാജസ്ഥാൻ റോയൽസിനായി അദ്ദേഹം അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തെ (അഫ്ഗാനിസ്ഥാനെതിരായ) ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്’, എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അതേസമയം, ക്രീസിലെത്തുമ്പോള്‍ തനിക്ക് ഏറ്റവും പ്രയാസമുള്ള കാര്യമെന്താണെന്ന് സഞ്ജു സാംസണ്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. അത് നോണ്‍സ്ട്രൈക്കില്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടി വരുന്നതാണെന്നാണ് സഞ്ജു പറയുന്നത്. ആ സമയം കൂടുതല്‍ ആലോചനകള്‍ മനസിലേക്ക് വരുംമെന്നും അത് സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നുമാണ് സഞ്ജു പറയുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ തന്റെ സെഞ്ച്വറി പ്രകടനത്തെക്കുറിച്ച് പറയവെയാണ് സഞ്ജു ഇക്കാര്യം പങ്കുവെച്ചത്.
Post Your Comments