Latest NewsKeralaIndia

കളിയിക്കാവിള കൊലപാതകത്തില്‍ മുഖ്യ പ്രതികള്‍ പിടിയില്‍: പിടിയിലായത് ഉഡുപ്പിയിൽ നിന്ന്

ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന ആയുധ പരിശീലനത്തില്‍ പങ്കെടുത്തവരും കന്യാകുമാരിയില്‍ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗ സംഘത്തില്‍പെട്ടവരുമാണ് പ്രതികള്‍.

തിരുവനന്തപുരം: നാഗര്‍കോവില്‍ ദേശീയ പാതയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. പ്രതികളായ അബ്‌ദുള്‍ ഷമീം, തൗഫീക് എന്നിവരാണ് പിടിയിലായത്. ഉഡുപ്പിയിലെ ഇന്ദ്രാളി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണെ ബുധനാഴ്ച രാത്രിയാണ് ഇവര്‍ വെടിവച്ച്‌ കൊലപ്പെടുത്തിയത്.

പ്രതികള്‍ക്ക് ഭീകര ബന്ധമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന ആയുധ പരിശീലനത്തില്‍ പങ്കെടുത്തവരും കന്യാകുമാരിയില്‍ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗ സംഘത്തില്‍പെട്ടവരുമാണ് പ്രതികള്‍. തെരുവുനായ്ക്കളെ വെട്ടിവീഴ്ത്തി പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട് അക്രമികളിലൊരാളായ അബ്ദുല്‍ ഷെമീമിനെതിരെ കന്യാകുമാരി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.ചെന്നൈയില്‍ ഹിന്ദു മുന്നണി ഓഫീസ് ആക്രമിച്ച്‌ നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.

തുടര്‍ന്ന് കേരള തമിഴ്നാട് പൊലീസ് സംയുക്തമായി അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്തിന് സമീപമുള്ള മുസ്ളിം പള്ളിയിലെ സി.സി ടി.വി ഫുട്ടേജില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. പ്രതികള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ച്‌ വരവെയാണ് ഇരുവരും പിടിയിലാകുന്നത്. സംഘത്തില്‍ തന്നെയുള്ള രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു.

തൗ​ഫി​കും ഷെ​മി​മും​കൊ​ല​പാ​ത​ക​ത്തി​നു മുമ്പ് കേ​ര​ള​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണു പ്ര​തി​ക​ള്‍ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​നു ര​ണ്ടു ദി​വ​സം മു​ന്‍​പ് പ്ര​തി​ക​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ താ​മ​സി​ച്ചി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ഇ​തു സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഒ​രു ആ​രാ​ധ​നാ​കേ​ന്ദ്ര​ത്തി​ലേ​ക്കു പ്ര​തി​ക​ള്‍ ക​യറി​പ്പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. വി​തു​ര സ്വ​ദേ​ശി​യാ​യ സെ​യ്ദ​ലി എ​ന്ന​യാ​ള്‍ ഏ​ര്‍​പ്പാ​ടാ​ക്കി​യ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു ഇ​രു​വ​രും താ ​മ​സി​ച്ചി​രു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​കു​ന്ന​ത്.പ്ര​തി​ക​ള്‍​ക്കു വീ​ട് ത​ര​പ്പെ​ടു​ത്തി​കൊ​ടു​ത്ത സെ​യ്ദ​ലി കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button