തിരുവനന്തപുരം: കളിയിക്കാവിളയില്‍ ചെക്ക് പോസ്റ്റില്‍ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സൂചന. പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത കുറിപ്പിലാണു തീവ്രവാദബന്ധത്തിന്റെ സൂചനയുള്ളത്.പ്രതികള്‍ സൂക്ഷിക്കാനേല്പിച്ച ബാഗ് കസ്റ്റഡിയില്‍ കഴിയുന്ന പത്താംകല്ല് സ്വദേശി ജാഫറിന്റെ വീട്ടില്‍നിന്നു കണ്ടെത്തി.
ഈ ബാഗില്‍നിന്നാണു കുറിപ്പ് കണ്ടെത്തിയത്. വില്‍സണെ വെടിവയ്ക്കുന്നതിനു മുന്‍പ് കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. തന്പാനൂര് ബസ് സ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയിലാണു രക്തംപുരണ്ട കത്തി കണ്ടെടുത്തത്. കുറിപ്പില്‍ ഇംഗ്ലീഷില്‍ ഐഎസ്ഐ എന്നും രേഖപ്പെടുത്തിയിരുന്നു.കുറിപ്പില്‍ തമിഴ്നാട് നാഷനല്‍ ലീഗ് എന്ന സംഘടനയുടെ ഐഎസ് ബന്ധം വെളിവാകുന്നുണ്ടെന്നു പോലീസ് പറയുന്നു.
മതത്തിനായി ഇന്ത്യയില്‍ പോരാട്ടം നടത്തും, തലൈവര്‍ കാജാഭായി എന്നതടക്കം മുന്നു വരികളാണു കുറിപ്പിലുള്ളത്. കൂടല്ലൂര്‍ സ്വദേശിയായ കാജഭായിയാണു സംഘത്തിന്റെ തലവനെന്ന സൂചനയും തമിഴ്നാട് ക്യു ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.വില്‍സണെ വെടിവച്ച തോക്ക് കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു കണ്ടെടുത്തിരുന്നു.
Post Your Comments