KeralaLatest NewsNews

തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട എസ്എസ്ഐ വില്‍സന്റെ കുടുംബത്തിന് ഒരു കോടി രൂപയും മകള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

നാഗര്‍കോവില്‍ : കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട എസ്എസ്‌ഐ വില്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയുടെ കൂടി തണല്‍ നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. എന്‍ജിനീയറിങ് ബിരുദധാരിയായ മകള്‍ ആന്റീസ് റിനിജയ്ക്ക് നാഗര്‍കോവില്‍ കലക്ടറേറ്റില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി എന്‍.ദളവായ്‌സുന്ദരം ഉത്തരവ് കൈമാറി.

Read ALSO : കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ വെടിവച്ച് കൊന്ന സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തു

റവന്യു വകുപ്പില്‍ ജുനിയര്‍ അസിസ്റ്റന്റായാണ് നിയമനം. കലക്ടര്‍ പ്രശാന്ത് എം വഡ്‌നെരെ, പൊലീസ് മേധാവി എന്‍.ശ്രീനാഥ്, പത്മനാഭപുരം സബ്-കലക്ടര്‍ ശരണ്യ അറി തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി എട്ടിനായിരുന്നു ഡ്യൂട്ടിക്കിടെ വില്‍സന്‍ കൊല്ലപ്പെടുന്നത്. കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കുടുംബത്തിന് കൈമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button