KeralaLatest NewsIndia

എ എസ്‌ഐയെ വെടിവെച്ചു കൊന്ന കേസിൽ ആറുപേർ കൊല്ലത്തു നിന്ന് പിടിയിലായി, ഒരാൾക്ക് തീവ്രവാദി ബന്ധം സ്ഥിരീകരിച്ചു

തെങ്കാശി ഡിെവെ.എസ്‌.പി നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കൊല്ലം റൂറല്‍ പോലിസും തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചും ചേര്‍ന്നാണു സംഘത്തെ പിടികൂടിയത്‌.

കൊല്ലം: കളിയിക്കാവിള എ.എസ്‌.ഐ: വില്‍സനെ വെടിവച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട്‌ ആറുപേരെ കൊല്ലം തെന്മലയില്‍വച്ച്‌ കേരള- തമിഴ്‌നാട്‌ പോലീസിന്റെ സംയുക്‌ത സേന നാടകീയമായി കീഴടക്കി.തെന്മല എസ്‌.പി: ഗുണസിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ പാലരുവിയില്‍ കുളിച്ച ശേഷം പത്തനംതിട്ട ഭാഗത്തേക്ക്‌ പോകാനെത്തിയ സംഘത്തെ പിടികൂടിയത്‌. തെന്മല പാലരുവിയില്‍നിന്ന്‌ ഇന്നലെ വൈകിട്ട്‌ 3.55-നാണ്‌ പോലീസ്‌ ഇവരെ പിടികൂടിയത്‌.

കൊലയാളി സംഘത്തെ സഹായിച്ചവര്‍ കറുത്ത നിസാന്‍ സണ്ണിക്കാറില്‍ കൊല്ലം തെന്മല ഭാഗത്തേക്ക്‌ എത്തിയിട്ടുണ്ടെന്ന്‌ തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ച്‌ കേരളാ പോലീസിനെ അറിയിച്ചിരുന്നു. മുഖ്യ പ്രതികളായ തൗഫീഖ്‌, അബ്‌ദുള്‍ ഷമീര്‍ എന്നിവര്‍ ഒളിവിലാണ്‌. നവാസിന്റെ നേതൃത്വത്തിലുള്ളവര്‍ എന്തിന്‌ കൊല്ലം ഭാഗത്ത്‌ എത്തിയെന്നതിനെക്കുറിച്ച്‌ അന്വേഷണം നടക്കും.തിരുനല്‍വേലി മേലെപാളയം സ്വദേശികളായ നവാസ്‌, അഷറഫ്‌, മുഹമ്മദ്‌ ഹാജാ, സിദ്ദിഖ്‌, ഷേക്ക്‌ പരീദ്‌, അഷറഫ്‌ എന്നിവരാണു പിടിയിലായത്‌.

ഇതില്‍ നവാസിനു തീവ്രവാദബന്ധമുണ്ടെന്ന്‌ പ്രത്യേക അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. കന്യാകുമാരിയില്‍ നവാസിന്റെ വീട്ടില്‍വച്ചാണു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നും സംശയം. തെങ്കാശി ഡിെവെ.എസ്‌.പി നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കൊല്ലം റൂറല്‍ പോലിസും തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചും ചേര്‍ന്നാണു സംഘത്തെ പിടികൂടിയത്‌. ആദ്യം സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച്‌ ടിഎന്‍ 22 സികെ 1377 റജിസ്‌ട്രേഷന്‍ നമ്പരുള്ള കാറിലായിരുന്നു സംഘത്തിന്റെ യാത്ര. വെടിവയ്‌പ്പിനു ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു.

വിഐപി സുരക്ഷയില്‍ നിന്ന് എന്‍എസ്ജി കമാന്‍ഡോകളെ പൂര്‍ണമായും കേന്ദ്രം ഒഴിവാക്കുന്നു, ഇനി ദൗത്യം ഭീകര വിരുദ്ധപ്രവർത്തനങ്ങൾ

തെന്മലയ്‌ക്കു സമീപം കഴുതുരുട്ടിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച സംഘത്തെ തെന്മല സി.ഐയുടെ നേതൃത്വത്തില്‍ പോലീസ്‌ രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. ആയുധങ്ങള്‍ െകെയിലുണ്ടെന്ന സംശയത്തെത്തുടര്‍ന്നു നേരിട്ടുള്ള ആക്രമണം പോലിസ്‌ ഒഴിവാക്കി. പാലരുവിയിലെത്തിയ ഇവര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയി. കുളിച്ച ശേഷം വാഹനത്തില്‍ കയറി ജങ്‌ഷനിലെത്തിയപ്പോള്‍ കേരള-തമിഴ്‌നാട്‌ പോലിസ്‌ സംഘം സംയുക്‌തമായി പിടികൂടുകയായിരുന്നു. സംഘം രക്ഷപ്പെടാതിരിക്കാന്‍ ദേശീയപാതയില്‍ ലോറി കുറുകെയിട്ട്‌ ഗതാഗതം തടഞ്ഞിരുന്നു.

പിടിയിലായവരെ തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ച്‌ കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ അഞ്ചു പേരെ പോലീസ്‌ നേരത്തെ കസ്‌റ്റഡിയിലെടുത്തിരുന്നു. കേസില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളും പാലക്കാട്‌ മേപ്പറമ്പ് സ്വദേശികളായ രണ്ടുപേരും വര്‍ഷങ്ങളായി പാലക്കാട്‌ സ്‌ഥിര താമസമാക്കിയ തമിഴ്‌നാട്‌ സ്വദേശികളുമാണ്‌ നേരത്തെ പിടിയിലായത്‌.വന്‍ സംഘം ആസുത്രിത കൊലപാതകത്തിനു പിന്നിലുണ്ടെന്നാണ്‌ സൂചന. ചെക്ക്‌പോസ്‌റ്റിന്‌ മുന്നില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വില്‍സനെ തറയിലേക്കു വലിച്ചിട്ടശേഷം കുത്തുകയായിരുന്നു.

നെഞ്ചിലും കാലിലും വയറിലുമായി അഞ്ച്‌ കുത്തേറ്റു. നാല്‌ തവണ പ്രതികള്‍ വെടിയുതിര്‍ത്തു. ഒരു വെടിയുണ്ട ശരീരത്തില്‍ തട്ടി പുറത്തേക്കു പോയി. രണ്ടെണ്ണം ശരീരം തുളച്ച്‌ പുറത്തേക്ക്‌ പോയി. ഒരെണ്ണം കാലില്‍ തുളച്ചുവെന്നാണ്‌ പോസ്‌റ്റ്‌ുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്‌തമാകുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button