ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പ്രചാരണം നടത്തിയപ്പോള്‍ ദീപിക പദുക്കോണ്‍ ദേശസ്നേഹിയും ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ രാജ്യദ്രോഹിയും ആയിതീര്ന്നെ പരിഹാസവുമായി വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍. സര്‍ക്കാര്‍ അനുകൂലികളാണ് കാമ്പസിൽ മുഖംമൂടി ആക്രമണം നടത്തിയതെന്നാണ് ദീപിക പദുക്കോണിനെതിരെ ഉണ്ടായ രൂക്ഷമായ പ്രതികരണം തെളിയിക്കുന്നതെന്നും മാണ്ഡിയില്‍ ജെഎന്‍യു വിദ്യാര്‍ഥി മാര്‍ച്ചില്‍ സംസാരിക്കുമ്പോൾ കനയ്യ പറയുകയുണ്ടായി.
അവര്‍ ഒന്നും സംസാരിച്ചിരുന്നില്ല. ഒരു മുദ്രാവാക്യവും മുഴക്കിയില്ല. ഒരു പേരും പറഞ്ഞില്ല. അവള് നിശബ്ദയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ കണ്ടതിനു ശേഷം ഇവിടെനിന്നും മടങ്ങി. താന്‍ അദ്ഭുതപ്പെടുകയാണ്, അവള് ഒരു പാര്‍ട്ടിയുടെ പേരോ ഏതെങ്കിലും പ്രത്യയശാസ്ത്രമോ മുദ്രാവാക്യമോ പറഞ്ഞില്ല. പിന്നെ എന്തുകൊണ്ട് അവളുടെ സിനിമ കാണുന്നില്ല എന്നും കനയ്യ ചോദിക്കുകയുണ്ടായി.
Post Your Comments