ദില്ലി: കേന്ദ്ര സർക്കാർ നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കാത്ത ജെഎൻയു വിസിയെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. ജെഎൻയു സർവകലാശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാനവ വിഭവ ശേഷി മന്ത്രാലയം മുന്നോട്ട് വച്ച നിർദേശങ്ങൾ വിസി നടപ്പിലാക്കിയില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫീസ് വർധനവ് അടക്കമുള്ള കാര്യങ്ങളിൽ പ്രശ്ന പരിഹാരത്തിനുള്ള ഫോർമുലകൾ കേന്ദ്രം മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതൊന്നും സർവകലാശാലയിൽ നടപ്പിലാക്കാത്ത വിസിയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും മുരളി മനോഹർ ജോഷി പറഞ്ഞു. ഇത്തരം ഉത്തരവാദിത്വ രഹിതമായി പെരുമാറുന്ന ഒരാൾ ജെഎൻയു വിസിയായി തുടരാൻ പാടില്ല. വിസിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതാണ് നല്ലതെന്നും അദേഹം അഭിപ്രായപ്പെട്ടു.
Post Your Comments