പട്‌ന: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ ആരോപണവുമായി ബിജെപി എംഎൽഎ ഹരി ഭൂഷൺ താക്കൂർ ബച്ചൗൾ. ദീപിക പദുക്കോൺ ‘തുക്‌ഡെ-തുക്‌ഡെ സംഘാംഗ’മാണെന്നും ഷാരൂഖ് ഖാൻ ‘പിഎഫ്‌ഐ ഏജന്റാണെന്നും’ താക്കൂർ ആരോപിച്ചു. പഠാന്‍ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. പിന്നാലെ, വിവാദമുയർന്നു. എം.എൽ.എയ്‌ക്കെതിരെ ഷാരൂഖിന്റെ ആരാധകർ രംഗത്തെത്തി.
‘കാവി നിറം ത്യാഗത്തേയും ലാളിത്യത്തേയുമാണ് സൂചിപ്പിക്കുന്നതെങ്കിലും തുക്‌ഡെ-തുക്‌ഡെ സംഘാംഗമായ ദീപിക ആ നിറത്തിലെ ഉള്‍വസ്ത്രം ധരിച്ചിരിക്കുന്നു. രാജ്യത്തിന്റെ പലഭാഗത്തും ജെഎന്‍യുവില്‍ നടന്ന പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദീപിക എന്തുകൊണ്ടാണ് ജെഎന്‍യുവില്‍ മാത്രം പോയത്? ഈ സിനിമയുമായി (പഠാന്‍) ബന്ധപ്പെട്ടവരെല്ലാം തന്നെ ഗസ്വ-എ-ഹിന്ദിനെ പിന്തുണയ്ക്കുന്നവരാണ്. ഷാരൂഖ് ഖാന്‍ പിഎഫ്‌ഐയുടെ ഏജന്റാണ്. ഹിന്ദുക്കളെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഈ സിനിമ നിര്‍മിച്ചതുതന്നെ’, ഹരി ഭൂഷണ്‍ താക്കൂർ പറഞ്ഞു.
നേരത്തെ ബീഹാറില്‍ പഠാന്റെ റിലീസ് തടയുമെന്ന ഭീഷണിയുമായി ഠാക്കൂര്‍ രംഗത്തെത്തിയിരുന്നു. പക്ഷെ, ബീഹാറില്‍ മികച്ച പ്രതികരണമാണ് പഠാന്‍ നേടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments