ലോകകപ്പ് ഫൈനല്‍ വേദിയായ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ ജേതാക്കള്‍ക്കുള്ള ട്രോഫി ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേര്‍ന്നാണ് അനാവരണം ചെയ്തത്. ചരിത്ര നിമിഷത്തിന് ലോകം സാക്ഷിയായി. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ക്ക് ഇതിന് അവസരം ലഭിക്കുന്നത്. ട്രോഫി അനാവരണം ചെയ്ത ദീപികയെ പ്രശംസിച്ച് പത്മജ വേണുഗോപാൽ. ഖത്തർ ദീപിക പദുക്കോണിലൂടെ ഇന്ത്യയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയെന്ന് പത്മജ ഫേസ്‌ബുക്കിൽ കുറിച്ചു.
‘അതിവിദൂരമായ സ്വപ്നങ്ങളിൽ പോലും വേൾഡ്കപ്പിനോട് ചേർന്ന് നിൽക്കാൻ ഒരവസരം ഇന്ത്യക്ക് ഇല്ലാതിരിക്കെ അതും സാധിച്ചു തന്നു. ഇന്ത്യയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തി അതും ഒരു ഇന്ത്യൻ വനിതയിലൂടെ ഖത്തർ. മതവും വർണ്ണവും നോക്കി ഖത്തർ ക്ഷണിച്ചത് ഒരു മുസ്ലിമിനെ അല്ല എന്നത് ഇന്ത്യ ഭരിക്കുന്നവർ കാണട്ടെ. വേൾഡ് കപ്പിൽ ഇന്ത്യയേയും അടയാളപ്പെടുത്തിയ ഖത്തർ. നന്ദി’, പത്മജ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന് തൊട്ടുമുന്നോടിയായിട്ടായിരുന്നു ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേർന്ന് ജേതാക്കള്‍ക്കുള്ള ട്രോഫി അനാവരണം ചെയ്തത്. ഫൈനലിന് സാക്ഷിയാകാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍ എന്നിവരും എത്തിയിരുന്നു.
Post Your Comments