Latest NewsNewsFootballSports

‘ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നിൽക്കുന്നത് എന്റെ ട്രോഫിയാണ്, യഥാർത്ഥ ട്രോഫി എന്റെ കയ്യിലാണ്’: രൺവീർ സിങ്

ലോകകപ്പ് ഫൈനല്‍ വേദിയായ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ ജേതാക്കള്‍ക്കുള്ള ട്രോഫി ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേര്‍ന്നാണ് അനാവരണം ചെയ്തത്. ചരിത്ര നിമിഷത്തിന് ലോകം സാക്ഷിയായി. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ക്ക് ഇതിന് അവസരം ലഭിക്കുന്നത്. ‘ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നിൽക്കുന്നത് എന്റെ ട്രോഫിയാണ്. യഥാർത്ഥ ട്രോഫി എന്റെ കയ്യിലാണ്’’.– എന്നാണ് ദീപികയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രൺവീർ സിങ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

അർജന്റീനയുടെ വിജയത്തെ മെസ്സിയുടെ മാജിക് എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റും രൺവീർ പങ്കുവച്ചിരുന്നത്. “ഞാൻ അഭിമാനത്താൽ വിങ്ങിപ്പൊട്ടുകയാണ്. അത് എന്റെ പ്രിയപ്പെട്ടവളാണ്, ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ നക്ഷത്രം പോലെ തിളങ്ങി നിൽക്കുന്ന അവളെ നോക്കൂ.’’–എന്നാണ് ദീപികയുടെ വീഡിയോ പങ്കുവച്ച് രൺവീർ പ്രതികരിച്ചത്.

അതേസമയം, അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന് തൊട്ടുമുന്നോടിയായിട്ടായിരുന്നു ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേർന്ന് ജേതാക്കള്‍ക്കുള്ള ട്രോഫി അനാവരണം ചെയ്തത്. ഫൈനലിന് സാക്ഷിയാകാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍ എന്നിവരും എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button